ചില കവിതകള്‍ നമ്മെ നിശബ്ദരാക്കും.
ഉള്ളില്‍ മൗനം നിറച്ച് പൊളളിക്കും..
ഓര്‍മകളുടെ, വേദനയുടെ, ആനന്ദത്തിന്‍്റെ
കടലാഴങ്ങളിലേക്ക് കൈപിടിച്ചാനയിക്കും..
റഫീഖ് അഹമദിന്‍്റെ 'മരണമത്തെുന്ന നേരത്ത്..' അത്തരത്തിലൊന്നാണ്.
ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിതക്ക്
ഒരു പോറലുമേല്‍പ്പിക്കാതെ ഷഹബാസ് അമന്‍ നല്‍കിയ ഈണവും
ഉണ്ണിമേനോന്‍്റെ ആലാപനവും അതി തീവ്രമായൊരു പ്രണയഗാനത്തിന്
അരങ്ങൊരുക്കി. ഒരുപക്ഷേ മലയാളി ഇന്നോളം കേട്ടതില്‍ വെച്ചേറ്റവും
തീവ്രമായൊരു പ്രണയഗാനം..
2012ലെ രഞ്ജിത്ത് ചിത്രം സ്പിരിറ്റിലൂടെ
മലയാളിയുടെ കാതുകളിലേക്കൊഴുകിയ ആ വരികള്‍
ഹൃദയവീഥിയിലൂടെ യാത്ര തുടരുകയാണ്..
പ്രണയത്തിന് മരണത്തോളം ആഴമുണ്ടെന്നോതുന്ന പതിനെട്ടുവരികള്‍.
ഒരോ കുറിയ വാക്കിലും.. ഒരോ കേള്‍വിയിലും പ്രണയമെന്ന
മഹാത്ഭുതത്തെക്കുറിച്ചോര്‍മിപ്പിക്കുന്നു ഈ പാട്ട്..
മരണമത്തെുന്ന നേരത്തു നീയെന്‍്റെ
അരികിലിത്തിരി നേരം ഇരിക്കണേ..
ജീവന്‍്റെ അവസാന തുടിപ്പിലും മരണമത്തെുന്ന നേരത്തും
ഒരു തീ നാളം പോലെ പടരുന്ന പ്രണയം.
പ്രാണ ശ്വാസത്തിനെന്ന പോലെ പ്രിയതമയുടെ സാമീപ്യം
കൊതിക്കുന്ന കാമുക മനസ്സ്..!
വാക്കുകളിലേക്കാ മനസ്സ് പകര്‍ന്ന്
ഒരു മായജാലക്കാരനെ പോലെ റഫീഖ് അഹമദ്
അനുവാചകരെ വിസ്മയിപ്പിക്കുന്നു.
'ഇത്തിരി നേരം ഇരിക്കണേ..' എന്ന് കെഞ്ചി..
അതിന്‍്റെ കാരണങ്ങള്‍ ഒരോന്നോരാന്നായി പറഞ്ഞ്
ഒരു പ്രണയസാഗരം തീര്‍ക്കുകയാണ് കവി.
അവസാന ശ്വാസത്തില്‍ നിന്‍്റെ ഗന്ധമുണ്ടാകുവാന്‍ ..
ഇനി തുറക്കാത്ത കണ്ണുകളില്‍ നിന്‍്റെ മുഖം മുങ്ങി കിടക്കുവാന്‍..
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍..
വിരലുകള്‍ നിന്നെ തലോടി ശമിക്കുവാന്‍..
എന്നിങ്ങനെ പ്രണയാതുരമായ ഒരു ഹൃദയത്തിന്‍്റെ തേടലുകളാണ് വരികളില്‍.
ഉള്ളില്‍ പ്രണയമുള്ളവന് മരണത്തിലേക്കുള്ള ദൂരവും എത്രമേല്‍ സംഗീത സാന്ദ്രമായൊരു
യാത്രയാണെന്ന് ഓര്‍മിപ്പിക്കുന്നു ഈ കവിത..
ഒടുവിലെ വരികളിങ്ങനെ.
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്‍്റെ പാദം തണുക്കുവാന്‍
അതുമതി ഉടല്‍ മൂടിയ മണ്ണില്‍ നി-
ന്നിവനു പുല്‍ക്കൊടിയായുര്‍ത്തേല്‍ക്കുവാന്‍..!

No comments:
Post a Comment