കല്ലായ ചിത്തവും രാഗാര്‍ദ്രമാക്കുവാന്‍
കല്ലായി കാണിക്കവെച്ച കല്‍ഹാരമേ..
ഭാവഗാനങ്ങളെ നര്‍ത്തനം പെയ്യിച്ച
ബാബുരാജ്, അങ്ങേക്കൊരായിരം കൂപ്പുകൈ
മൊട്ടുമായത്തെുന്നു നിശീഥങ്ങളിപ്പോഴും..
(ബാബുരാജ് - യൂസഫലി കേച്ചേരി)
ഒക്ടോബര്‍ 7ന് മുപ്പത്തിയഞ്ച് വര്‍ഷം തികഞ്ഞു.
ഹൃദയ വികാരങ്ങള്‍ക്ക് ഈണങ്ങളുടെ പട്ടുടുപ്പിച്ച
മുഹമദ് സഗീര്‍ ബാബുരാജ് എന്ന
എം.എസ്. ബാബുരാജിന്‍്റെ വേര്‍പാടിന്.
യൂസഫലി കേച്ചേരിയുടെ വരികളില്‍ അതിഭാവുകത്വമില്ല.
മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറത്തും ബാബുരാജിന്
കൂപ്പുകൈ മൊട്ടുമായി നീശീഥങ്ങളത്തെുന്നു...
ഇന്നും കോഴിക്കോടും ചാവക്കാടും തിരൂരിലുമൊക്കെയുള്ള
പാട്ട്കൂട്ടങ്ങള്‍ ബാബുക്കയുടെ ഈണങ്ങളില്‍ മുങ്ങിയലയുന്നു.
എത്രവട്ടം പാടിയിട്ടും ലഹരി കെടാതെ പ്രാണസഖിയും..
ഏകാന്തയുടെ അപാര തീരവും..ഒരു പുഷ്പം മാത്രവും..
പൊട്ടിതകര്‍ന്ന കിനാവിന്‍്റെ മയ്യിത്തും..തേടുന്നതാരെയും..
പാട്ടുപ്രേമികളുടെ കരള്‍ വഴികളിലൂടെ ഒഴുകുന്നു.
ജീവിച്ചിരുന്ന കാലത്തും മരണശേഷവും ബാബുരാജിനെ പോലെ
ആഘോഷിക്കപ്പെട്ട പാട്ടുക്കാര്‍ വളരെ വിരളമാണ് മലയാളത്തില്‍.
പാട്ടുവഴികള്‍..
1957 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന
ചിത്രത്തിലുടെയാണ് ബാബുരാജ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
രണ്ട് പതീറ്റാണ്ടിനിടയില്‍ 90 ചിത്രങ്ങളില്‍ 539 ഗാനങ്ങളൊരുക്കി.
16 ചിത്രങ്ങളില്‍ സ്വന്തം കമ്പോസിഷനില്‍ പാടി.
ഹിന്ദുസ്ഥാനി, ഗസല്‍, ഖവാലി ശൈലിയിലുള്ള
സിനിമാ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ബാബുരാജാണ്.
പി.ഭാസ്ക്കരന്‍, വയലാര്‍, യൂസഫലി കേച്ചേരി, ഒ.എന്‍.വി,
പൂവച്ചല്‍ ഖാദര്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല എന്നിവരുടെ
വരികള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്.
പി.ഭാസ്ക്കരന്‍്റെ 215 ഓളം രചനകള്‍ക്ക് ബാബുരാജ് ഈണം നല്‍കിയിട്ടുണ്ട്.
ഗൃഹാതുരതയോടെ മലയാളി ഓര്‍ക്കുന്ന ഗാനങ്ങളില്‍
ഏറിയ പങ്കും പി.ഭാസ്ക്കരന്‍-ബാബുരാജ് കൂട്ടുക്കെട്ടില്‍ പിറന്നതാണ്.
വയലാര്‍-ബാബുരാജ് കൂട്ടുക്കെട്ടിലും ഒട്ടേറെ ഹിറ്റുകള്‍ പിറന്നു.
ബാബുരാജിന്‍്റെ ഹിറ്റുകളില്‍ ചിലത്
താമസമെന്തേ വരുവാന്‍..
കദളിവാഴക്കയ്യിലിരുന്ന്...
പാലാണ് തേനാണ്..
ചുടുകണ്ണീരാലെന്‍ ജീവിതകഥ..
ആദ്യത്തെ കണ്‍മണി..
മാമലകള്‍ക്കപ്പുറത്ത്..
തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍..
ഇന്നെന്‍്റെ കരളിലെ..
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടത്തെ..
കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍..
.jpg)
